കേമദ്രുമയോഗം


ചന്ദ്രനില്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും പഞ്ചഗ്രഹങ്ങളിലാരും (ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി) നില്‍ക്കുന്നില്ലങ്കില്‍ കേമദ്രുമ യോഗമാണ്.  ലഗ്‌നത്തിന്‍റെ കേന്ദ്ര രാശികളില്‍ ചന്ദ്രന്‍നിന്നാലും, ചന്ദ്രനോടോപ്പമോ,  ചന്ദ്രകേന്ദ്രത്തിലോ ഏതെങ്കിലും ഒരു ശുഭഗ്രഹം നിന്നാലും കേമദൃമയോഗത്തിനു ഭംഗം വരും. ഈ യോഗത്തിന്റെ ഫലം
ദാരിദ്ര്യമാണ് . മലിന ജീവിതരീതിയും  നീചമായ  പെരുമാറ്റ പ്രകൃതിയും ആകും. ജീവിതത്തില്‍ എന്നും ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും .

ഭാഗ്യാധിപന്‍ ബലഹീനനായി 12ലും വ്യയാധിപന്‍ ബലഹീനനായി രണ്ടിലും മൂന്നില്‍ പാപന്മാരും നില്‍ക്കുക ചന്ദ്രന്‍, ശനി, ശുക്രന്‍ ഇവര്‍ കേന്ദ്രത്തിലും കുജന്‍ എട്ടിലും സൂര്യന്‍ 12 ലും നില്‍ക്കുക ഇവയും കേമദ്രുമ യോഗമാണ്. കേമദ്രുമ യോഗത്തില്‍ ജനിച്ചവന്‍ രാജകുടുംബത്തില്‍ ജനിച്ചാലും ദരിദ്രനായി ജീവിക്കേണ്ടി വരും എന്നാണ് പറയപ്പെടുന്നത്‌ . 


കേമദ്രുമ യോഗമുള്ളവര്‍ ദുര്‍ഗ, മഹാലക്ഷ്മി, പാര്‍വതീ സമേതനായ ശിവന്‍ എന്നീ മൂര്‍ത്തികളെ  പ്രീതിപ്പെടുത്തുന്നത് ദോഷ കാഠിന്യം കുറയുവാന്‍ പ്രയോജനപ്പെടും.


കല്പദ്രുമ യോഗം

ലഗ്നം മുതല്‍ എല്ലാ കേന്ദ്ര ഭാവങ്ങളിലും ഗ്രഹങ്ങള്‍ ഉണ്ടായിരുന്നാല്‍ കല്പദ്രുമ യോഗം ഭവിക്കും. കേമദ്രുമയോഗ ഭംഗം ഉണ്ടായി ഐശ്വര്യം, ധനം, ജീവിത പുരോഗതി, ഉത്തമ ജീവിത പങ്കാളി, വിദ്യാഗുണം മുതലായവ അനുഭവപ്പെടുന്നതാണ്.   


Copy Code