നവരാത്രി വ്രതം 2015

Navratri in 2015 September - October dates

Navratri Day 1 – October 13, 2015 – Ghatsthapana - Navratri Begins
Navratri Day 2 – October 14, 2015 – Chandra Darshan (Tithi is repeated)
Navratri Day 2 – October 15, 2015 – Sindoor Tritiya
Navratri Day 3 – October 16, 2015  – Varad Vinayak Chaturthi 
Navratri Day 4 – October 17, 2015 – Upang Lalita Vrat - Lalitha Panchami
Navratri Day 5 – October 18, 2015 – Saraswati Awahan
Navratri Day 6 – October 19, 2015 – Saraswathi Puja (western parts of India)
Navratri Day 7 – October 20, 2015 - Saraswathi Balidan - Maha Lakshmi Puja (western parts of India)
Navratri Day 8 – October 21, 2015 – Mahashtami - Annapoorna Parikrama – 
Navratri Day 9 and 10 – October 22, 2015 - Mahanavami  and Dasami. The tenth day is celebrated as Dasara or Vijaya Dashami.
Vidyarambham in Kerala is on October 23, 2015

Note - Navratri day 1 tithi is repeated on Oct 13 and 14 in western parts of India
Note - Navratri day 2 tithi is repeated on Oct 14 and 15 in north, east and south India
നവരാത്രി  വ്രതം പ്രതിപദ തിഥിയായ ഒക്ടോബര്‍ 13 നു ആരംഭിച്ചു.ഒക്ടോബര്‍ 14,15 തീയതികള്‍ നവരാത്രിയുടെ രണ്ടാം ദിവസമായി സ്വീകരിക്കാവുന്നതാണ്. (നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്)
എന്നാല്‍  കേരളത്തിലെ ചിട്ട അനുസരിച്ച് ,നവരാത്രിയുടെ ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം 

സരസ്വതിയായും ആരാധിക്കുന്നു.

നവരാത്രി രണ്ടാം ദിവസം 
****************************
നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ 
ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. 
ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട് .
ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ
 നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ 
അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി 

എന്ന നാമം ലഭിച്ചു. 
കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന 
രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണംപോലും 
ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. 

അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി.രണ്ടാം
രാത്രി ബ്രഹ്മചാരിണീയുടെ ആരാധനയ്ക്കായ് നീക്കി 

വയ്ക്കപ്പെട്ടിരിക്കുന്നു



ഇന്ന് ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 


"ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ 
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:" 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.










Copy Code