കൃഷ്ണനാട്ടവും ഫലശ്രുതിയും


ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കൃഷ്ണനാട്ടം. കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ് ഈ ക്ഷേത്രകലാരൂപത്തിന്റെ പ്രയോക്താവും രചയിതാവും. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെ ഭഗവാന്റെ ലീലകളെ ആസ്പദമാക്കി എട്ടു ദിവസത്തെ കഥകളാക്കിയാണ് അവതരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ വഴിപാടായും പുറംവേദികളില്‍ ദൃശ്യകലാരൂപമെന്ന നിലയിലും ഇതവതരിപ്പിക്കുന്നു.


കഥകളും ഫലശ്രുതിയും

അവതാരം-സന്താനലബ്ധി.

കാളിയമര്‍ദ്ദനം-വിഷബാധാശമനം .

രാസക്രീഡ-കന്യകമാരുടെ ശ്രേയസ് , ദാമ്പത്യകലഹശമനം 

കംസവധം-ശത്രുതാനാശം.
സ്വയംവരം-വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദശമനം എന്നിവയ്ക്കും.
ബാണയുദ്ധം- ഉദ്ദിഷ്ട കാര്യ സിദ്ധി, ശങ്കരനാരായണ പ്രീതി. 
വിവദവധം-കൃഷി, വാണിജ്യാദി അഭിവൃദ്ധി,ദാരിദ്ര്യ ശമനം. 
സ്വര്‍ഗാരോഹണം-മോക്ഷപ്രാപ്തി.
സ്വര്‍ഗാരോഹണം കഥ നടത്തുന്നവര്‍ അവതാരം കഥ കൂടി നടത്തേണ്ടതാണ്.


Copy Code