സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിൽനിന്നുതന്നെ അതിന്റെ അർത്ഥം പ്രകടമാണ്. സു ദർശനം എന്നാല്‍ നല്ല ദൃഷ്ടി എന്നര്‍ഥം. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക. ഇതാണ് സുദർശന ഹോമത്തിന്റെ പിന്നിലുള്ള അടിസ്ഥാന തത്ത്വം.
നമ്മുടെ സമയദോഷമോ, ജാതകദോഷമോ മൂലം അല്ലാതെ മറ്റുള്ളവരുടെ എതിർപ്രാർത്ഥനകൾകൊണ്ട് നമ്മുടെ പ്രാർത്ഥനാഫലം ലഭിക്കാതെ വരികയോ, ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം. നമ്മുടെ തീരുമാനങ്ങൾ തെറ്റായി പരിണമിക്കുകയും തന്മൂലം ദോഷഫലങ്ങൾ നമ്മിൽ ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ വാക്കുകളോ പ്രവർത്തികളോ തന്നെ നമുക്ക് പ്രതികൂലമായി ഭവിക്കാം. ശാസ്ത്രീയമായി, നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിവരികയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് ഏറ്റവും നല്ല പരിഹാരകര്‍മ്മം . സുദര്‍ശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ മറികടക്കാനാവും. ഭയാദികള്‍ അകലാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും സുദര്‍ശന ഹോമം കാരണമാകുന്നുതാണ്. ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പിതൃ ദോഷ ശാന്തിക്കും സുദര്‍ശന ഹോമം നടത്താറുണ്ട്.
സുദര്‍ശന ഹോമം സാധാരണയായി രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം തന്നെ നടത്തുന്നതാണ് ഫലപ്രദം.
എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് സാധാരണയായി ഈ ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.
സുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്