ഏകാദശിവ്രതാനുഷ്ഠാനം പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധ മുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ സംബന്ധ മായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃക കർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.
- നിയമങ്ങൾ
ശാല്യന്നം (അരിഭക്ഷണം) ഭക്ഷിക്കരുത്. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ (ശുദ്ധോപവാസം) പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഇങ്ങിനെ മൂന്ന് രാത്രി ഊണുപേക്ഷിക്കണം. പകലുറങ്ങരുത്. ശുദ്ധോപവാസദിവസം തുളസീതീർത്ഥം സേവിക്കാം. ഏകാദശീവ്രതം പാരണക്ക് ശേഷം മാത്രമേ പൂർത്തിയാകൂ. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പി ക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. ഏകാദശീ വ്രതം എടുത്തയാൾ പകൽ ഉറങ്ങാൻ പാടില്ല.
- ഹരിവാസരം
ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ =40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30 നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു. ഏകാദശിവ്രത ത്തില്‍ ഈ സമയം പൂര്‍ണ്ണമായും ഉപവാസമനുഷ്ടിക്കുന്നത് പുണ്യമാണ്.
എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈ കാദശി, ശയനൈകാദശി , ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽഗുരുവായൂർ ഏകാദശി , തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്. എല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതു കൊണ്ട് ശ്രേയസ്സുണ്ടാകും എന്നാൽ ഏകാദശിവ്രതം അനുഷ്ഠിക്കാതിരുന്നാൽ ദോഷമുണ്ട്.
നിങ്ങളുടെ ജ്യോതിഷ ആവശ്യങ്ങള്‍ വീട്ടില്‍ ഇരുന്ന് തന്നെ നിര്‍വഹിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക