2017 ജൂണ്‍ 19 മുതല്‍ 25 വരെ
മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആശയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലും പ്രാവര്‍ത്തികമാക്കു വാന്‍ കഠിന പരിശ്രമം വേണ്ടിവരും. കുടുംബസുഖവും ദാമ്പത്യ ഗുണവും ഉണ്ടാകും. തൊഴിലില്‍ ഉത്തരവാദിത്തം വര്‍ധിക്കും. വിദ്യാര്ധികള്‍ക്ക് വാരം അനുകൂലം.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.
ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
തൊഴിലില്‍ നിന്നല്ലാതെ ഇതര വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളതായ സംരംഭങ്ങളെ കുറിച്ച് ഗൌരവമായി ആലോചിക്കും. പല കാര്യങ്ങളിലും ജീവിത പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ലഭ്യമാകും. സംസാരം തെറ്റിദ്ധരിക്ക പ്പെടാന്‍ ഇടയുള്ളതിനാല്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കുറയ്ക്കണം. സുഹൃത്തുക്കള്‍ ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കും. ബന്ധുജനങ്ങളുടെ ചികിത്സാര്‍ത്ഥം പണം ചിലവാക്കേണ്ടി വരും.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ശിവന് പുറക് വിളക്ക്.
മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തടസ്സപ്പെട്ട ഭൂമി ഇടപാടുകള്‍ വിജയത്തില്‍ എത്തും. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും കാര്യ വിജയം ഉണ്ടാകും. പല കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടിവരും. ബന്ധുജനങ്ങള്‍ ശത്രുതയോടെ പെരുമാറാന്‍ ഇടയുണ്ട്. ആഗ്രഹ സാഫല്യം ലഭിക്കയാല്‍ വഴിപാടുകള്‍ പൂര്‍ത്തീകരിക്കും.
പൊതുവില്‍ അനുകൂലമായ വാരമാണ്. തടസ്സങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കുവാന്‍ കഴിയുന്നതിലൂടെ കൃതാര്‍ത്ഥത ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം .
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.
ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ചില കാര്യങ്ങളില്‍ നിയമപരമായ മാര്‍ഗം തേടേണ്ടി വരും. പഠന സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നും ലാഭം സിദ്ധിക്കും. പണം, വിലപ്പെട്ട രേഖകള്‍ മുതലായവ നഷ്ടമാകാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: നാഗദേവതകള്‍ക്ക് നൂറും പാലും, വിഷ്ണുവിന് ഭാഗ്യ സൂക്തം.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.
കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക ഇടപാടുകളില്‍ ചതി പറ്റാതെ നോക്കണം. എല്ലാ കാര്യങ്ങളിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടാകണം. അസമയത്തും അത്യാവശ്യം ഇല്ലാത്തതുമായ യാത്രകള്‍, സാഹസിക പ്രവൃത്തികള്‍ എന്നിവ കഴിവതും ഒഴിവാക്കുക. ദാമ്പത്യ പരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായെന്നു വരാം. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.
തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കൂടുതല്‍ പ്രായോഗികമായി കാര്യങ്ങളെ സമീപിക്കും. വ്യായാമാത്തിലും പഥ്യത്തിലും വീഴ്ചകള്‍ വരുന്നത് രോഗം വര്‍ധിക്കുവാന്‍ കാരണമാകും. അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ വിദ്യാഭാസ കാര്യങ്ങള്‍ സംബന്ധിച്ച് മന സമ്മര്‍ദം വര്‍ദ്ധികാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി, സുബ്രഹ്മണ്യന് പഞ്ചാമൃതം.
വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബപരമായ പല പ്രശ്നങ്ങള്‍ക്കും നിവൃത്തി ഉണ്ടാകും. പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. വിദേശ ജോലി സംബന്ധമായ തടസ്സങ്ങള്‍ പരിഹൃതമാകും. അനുയോജ്യ സമയത്ത് സഹായങ്ങള്‍ ലഭിക്കുന്നത് ആശ്വാസകരമാകും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന തില്‍ അഭിനന്ദനം ലഭിക്കും.
ദോഷപരിഹാരം: ശിവന് പുറക് വിളക്ക്, കൂവളമാല, ഗണപതിക്ക് നാളികേരം.
ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് അധികാരികളുടെ അനിഷ്ട സമീപനങ്ങള്‍ മൂലം മാനസിക വൈഷമ്യം വന്നേക്കാം. വികാരപരമായ തീരുമാനങ്ങള്‍ ഭാവിയിലേക്ക് യോജിച്ചതല്ല എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കണം. പല കാര്യങ്ങളിലും കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യം വരും. സാമ്പത്തികമായി മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. വാരാന്ത്യത്തില്‍ അമ്ഗേകാരങ്ങള്‍ തേടിവരും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, മഹാവിഷ്ണുവിന് നെയ്യ് വിളക്ക്, ദേവിക്ക് വിളക്കും മാലയും.
മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. ഭൂമി- ഗൃഹ നിര്‍മാണ സംബന്ധമായ കാര്യങ്ങള്‍ വിജയത്തില്‍ എത്തും. അനുനയ സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ധാരാളം യാത്രകള്‍ വേണ്ടി വരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, ശിവന് രുദ്രാഭിഷേകം.
കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)
സര്‍വരുടെയും അഭിനന്ദനത്തിനു പാത്രമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. അപ്രതീക്ഷിത സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ അഭിപ്രായം മാനിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. നൂതനമായ ആശയങ്ങള്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കു വാന്‍ കഴിയും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, തുളസിമാല, നരസിംഹ സ്വാമിക്ക് പാനകം.
മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജന്മ ഗൃഹം വിട്ട് താമസിക്കേണ്ട സാഹചര്യങ്ങള്‍ വരാം. സന്താനങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ശരീരത്തില്‍ മുറിവോ ചതവോ വരാതെ നോക്കണം. കുടുംബ സ്വസ്ഥത നിലനില്‍ക്കും. തെറ്റുകളില്‍ നിന്നും മാറാനുള്ള ഉള്‍പ്രേരണ ഉണ്ടാകും.
ദോഷപരിഹാരം: നവഗ്രഹാർച്ചന, ഗണപതിക്ക് ഭാഗ്യസൂക്തവും നെയ്വിളക്കും .
തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്
പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.
ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval