മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര്‍ നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ.
ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്‍കൂടി കൊണ്ടുവന്ന്‍ ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില്‍ കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട് ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞ് ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടല്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. ഏത്തമിടലിന്ടെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ശരീരശാസ്ത്രമനുസരിച്ച് ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്ടെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.