അശ്വതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യം, അധികാരം, ധനം, ശുചിത്വം, ഗുരുഭക്തി, ഉറച്ച ഈശ്വരവിശ്വാസം എന്നീ ഗുണങ്ങള്‍ ഉള്ളവരായിരിക്കും.
ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കലഹപ്രകൃതിയും,ശൌര്യം, ധനപുഷ്ടിക്കുറവ് , കീര്‍ത്തിദോഷം, ശുചിത്വക്കുറവുള്ള സ്വഭാവം, മറ്റുള്ളവരെ ആദരിക്കാന്‍ വൈമനസ്യം,എല്ലാ കാര്യത്തിലും അറിവ് , നേതൃഗുണം എന്നിവ സ്വഭാവമുള്ളവരായി വന്നുഭവിക്കാന്‍ സാധ്യത.
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കോപസ്വഭാവം, , ആത്മീയതയില്‍ താല്പര്യ കുറവ് കര്‍മ ശേഷി,നേതൃ ശേഷി , ബന്ധുക്കളുടെ സഹായമില്ലായ്മ, ദേഹത്തിന് എന്തെങ്കിലും പോരായ്മ, കഫപ്രകൃതം എന്നിവ ഉണ്ടാകാം.
രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് സൗന്ദര്യവും, വൃത്തിയും വിശേഷ ബുദ്ധിയും ക്ഷമയും ത്യാഗ ബുദ്ധിയും ഭര്‍ത്താവിലും ഗുരുക്കന്മാരിലും ആദരവും സല്‍സന്താനങ്ങളും ഫലമായി വരുന്നതാകുന്നു.
മകയിരം നക്ഷത്രത്തില്‍ജനിച്ച സ്ത്രീയ്ക്ക് കുലീനയും രൂപസൌന്ദര്യവതിയും നല്ല വാക്കും ആഭരണത്തിലും അലങ്കാരത്തിലും താല്‍പര്യവും ശുചിത്വ ശീലം , സല്‍സന്താനങ്ങള്‍ എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും .
തിരുവാതിര നാളില്‍ ജനിച്ച സ്ത്രീകള്‍ കോപക്കൂടുതലുള്ളവരും ഇതേസമയം അമര്‍ഷം നിയന്ത്രിക്കാന്‍ ശേഷിയുള്ളവരും കഫ-പിത്ത പ്രകൃതിയും അമിത ധന ചെലവ് വരുത്തുന്നവരും അറിവുള്ളവരും ആയിരിക്കും.
പുണര്‍തം നാളില്‍ ജനിച്ച സ്ത്രീകള്‍ അഹങ്കാരം ഇല്ലാത്തവരും കീര്‍ത്തിയും ജ്ഞാനവും പുണ്യകാര്യങ്ങളില്‍ താല്‍പര്യവും സല്‍സ്വഭാവവും ധര്‍മകാര്യങ്ങളില്‍ താല്‍പര്യമുള്ളവരും ആയി കാണപ്പെടുന്നു.
പൂയം നാളില്‍ ജനിച്ച സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ പ്രവൃത്തികകളും കൂട്ടു സംരംഭങ്ങളും ചെയ്തു വിജയിക്കുവാനും ഭാഗ്യം, സല്‍പുത്രന്മാര്‍ , ഗുരുക്കന്മാരിലും-ദേവന്മാരിലും ഭക്തി, ബന്ധുക്കള്‍ക്ക് പ്രിയത്വം, ജീവിതസുഖം എന്നിവയ്ക്കും ഉള്ള അനുഭവങ്ങള്‍ വന്നു ചേരേണ്ടതാണ്.
ആയില്യം നാളില്‍ ജനിച്ച സ്ത്രീയ്ക്ക് ഗര്‍വും സ്വാര്‍ഥതയും കൂടുതലായി കാണും . സദാ എന്തെങ്കിലും ഒരു കാര്യത്തില്‍ മനസ്സിന് നൊമ്പരം ഉണ്ടായിക്കൊണ്ടിരിക്കും. പലരും അലസതാ സ്വഭാവത്തോടു കൂടിയവരുംപരുഷമായി സംസാരിക്കുവാന്‍ മടിയില്ലാത്തവരും ആകാം.
മകം പിറന്ന മങ്ക എന്ന പ്രയോഗം പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ക്ക് ഏറ്റവും ഗുണം നല്‍കുന്ന ഒരു നക്ഷത്രമാണ് മകം. സദാ ഐശ്വര്യവതിയും സത്കര്‍മങ്ങളിലും വൃതാനുഷ്ടാനങ്ങളിലും താല്‍പര്യമുള്ളവളും ഗുരുത്വമുള്ളവളും സുഖജീവിതം ലഭിക്കുന്നവരും എന്നാല്‍ ശത്രുദോഷം ജീവിതം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും.
പൂരം ഐശ്വര്യമുള്ള നാളാണ്. പുരുഷപ്രകൃതി ജീവിതത്തില്‍ നിഴലിച്ച് നില്‍ക്കും . ആരെയും മനസ്സിലാക്കി ഗുണങ്ങളറിഞ്ഞേ ആദരിക്കൂ എന്ന് നിര്‍ബന്ധമുള്ളവരാണ്. വൃദ്ധിക്ഷയങ്ങള്‍ മാറി മാറി വരുന്ന ജീവിതപ്രകൃതിയാണ്.എല്ലാ കാര്യത്തിലും പ്രത്യേക സാമര്‍ത്യവും അറിവും ഉണ്ടായിരിക്കും.
ഉത്രം നാളില്‍ ജനിച്ചവള്‍ ഉറച്ച ബുദ്ധിയും ധനവും സല്‍സ്വഭാവവും നീതിബോധവും ഗൃഹഭരണത്തില്‍ നിപുണതയും ഗുണവതിയും സുഭഗയും ആയിരിക്കും.
അത്തം നക്ഷത്രം സ്ത്രീകളുടെ കൈയ്യും കണ്ണും കാതും അഴകുള്ളതായിരിക്കും. സത്പ്രവൃത്തി, അറിവ്, സുഖാനുഭവം ഉള്ളവരും ആയിരിക്കും.ആരിലും പ്രീതി ജനിപ്പിക്കുന്ന സ്വഭാവം കണ്ടു വരുന്നു.
ചിത്തിര നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീയ്ക്ക് അഴക്, സുഖം, ധനം പൊതുവില്‍ നന്നായിരിക്കും. എന്നാല്‍ തിഥിദോഷം പ്രത്യേകിച്ചും ചതുര്‍ദശി സംഭവിച്ചാല്‍ വിപരീത ജീവിതം സംഭവിക്കും.
ചോതി നക്ഷത്ര സ്ത്രീയ്ക്ക് ഭര്‍ത്തൃഗുണം, പുത്രഗുണം, സമ്പത്ത്, സ്വഭാവഗുണം,കുലീനത്വം, ശരീര സൌന്ദര്യം , യശസ്, വിജയം എന്നിവയും ഫലം.
വിശാഖം നക്ഷത്ര സ്ത്രീ ചാതുര്യമായി സംസാരിക്കും. ശരീരവും സുന്ദരമായിരിക്കും. ബന്ധുക്കളും സമ്പത്തും ഈശ്വരവിശ്വാസവും സദാചാരബോധവും കാണും.
അനിഴം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീയ്ക്ക് ബന്ധുഗുണവും വിനയവും ആകര്‍ഷകമായ ശരീരവും ആഡംബരങ്ങളില്‍ ഭ്രമവും അണിഞ്ഞൊരുങ്ങലില്‍ താല്‍പര്യവും സല്‍സ്വഭാവവും ഉണ്ടാകും.
തൃക്കേട്ട നക്ഷത്ര ജാതയായ സ്ത്രീ സുന്ദരിയും ജന്മനാ തന്നെ പ്രതിഭയുള്ളവളും സംഭാഷണശേഷിയും സുഖമോഹവും സന്താനഭാഗ്യവും നേരുള്ള ജീവിതശൈലിയുമായിരിക്കും.
മൂലം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് സുഖക്കുറവ് സ്വാഭാവികമാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു മനോവ്യഥ സ്വാഭാവികമായി ഉണ്ടാകാം. എന്നാല്‍ ഈശ്വരവിശ്വാസവും ഗുരുത്വവും ഭര്‍തൃ സ്നേഹവും,ആത്മാഭിമാനവും ഉണ്ടായിരിക്കും.
പൂരാടം നക്ഷത്രക്കാര്‍ ജനിച്ചകുലത്തില്‍ മുഖ്യസ്ഥാനം ലഭിക്കുന്നവളും നേതൃ ഗുണം ഉള്ളവളും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവളും കാര്യശേഷിയുള്ളവളും സവിശേഷമായ നയനങ്ങളോടു കൂടിയവളുമായിരിക്കും. വെള്ളിയാഴ്ചയും പൂരാടവുമാണെങ്കില്‍ ചില അനര്‍ഥങ്ങള്‍ നിനച്ചിരിക്കാതെ വന്നു ഭവിക്കാം.
ഉത്രാടം നക്ഷത്രജാതയായ സ്ത്രീ സൗന്ദര്യം, വിനയം, പ്രസിദ്ധി, സമ്പത്ത്, സുഖം എവിടെയും പ്രാമുഖ്യം എന്നിവ ലഭിക്കുന്നവളാ യിരിക്കും. കാര്യ ശേഷിയും നയ കുശലതയും ഉണ്ടായിരിക്കും.
തിരുവോണം നാളില്‍ ജനിച്ച സ്ത്രീ രൂപവതിയും ഗുണവതിയും അറിവുള്ളവളും പഠനതാല്‍പര്യവും ദാനശീലയും തൃപ്തമായ മനസ്സോടു കൂടിയവളുമായിരിക്കും.
അവിട്ടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ സല്‍ക്കഥാ കീര്‍ത്തനങ്ങളില്‍ താല്‍പര്യവും ഭക്ഷണസുഖമുള്ളവളും ജീവിതം പുരോഗതിയില്‍ കൊണ്ടെത്തിക്കുന്നവളും ഗുരുത്വമുള്ളവളും ശീലവതിയും ഗുണവതിയും ആയിരിക്കും.
ചതയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ മനോനിയന്ത്രണം ഉള്ളവളും ജനസമ്മതയും നേതൃഗുണം ഉള്ളവളും മറ്റുള്ളവരുടെ ആദരവ് ലഭിക്കുന്നളും നല്ലവരെ മനസ്സിലാക്കി ആദരിക്കുന്നവളുമായിരിക്കും.
പൂരുരുട്ടാതിയില്‍ ജനിച്ച സ്ത്രീ ജനിച്ചകുലത്തില്‍ മുഖ്യയായി മാറും. സമ്പത്ത്, സന്താനം, പരോപകാരഗുണം, സജ്ജനസമ്പര്‍ക്കം,ഈശ്വര വിശ്വാസം എന്നീ ഗുണങ്ങളും കാണാം.
ഉത്രട്ടാതിയില്‍ ജനിച്ച സ്ത്രീ ഹിതമായ കാര്യങ്ങള്‍ പ്രവൃത്തിക്കുന്നവളും അനുസരണശീലമുള്ളവളും ക്ഷമയുള്ളവളും ദിനചര്യയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവളും സത്വശീലയുംആയിരിക്കും.
രേവതിയില്‍ ജനിച്ചവള്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവളും ബന്ധുത്വം, സ്വഭാവഗുണം, വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.