പാരമ്പര്യ ജ്യോതിഷ പദ്ധതികളില്‍ ജന്മസമയത്തിനും നക്ഷത്രത്തിനും ഗ്രഹനിഅലയ്ക്കും മറ്റും പ്രാമുഖ്യം നല്‍കുമ്പോള്‍ സംഖ്യാ ശാസ്ത്ര പദ്ധതിയില്‍ ജനന തീയതിക്കാണ് പ്രാധാന്യം നല്‍കുന്നത് .
ജന്മ സംഖ്യ
ജനിച്ചത് ഒന്‍പതാം തീയതി ആണെങ്കില്‍ ജന്മ സംഖ്യ 9 ആണ്. ജനിച്ച തീയതിക്ക് പത്തിനും മുപ്പത്തി ഒന്നിനും മദ്ധ്യേ ആണെങ്കില്‍ ജനന തീയതിക്ക് രണ്ട് അക്കങ്ങള്‍ ഉണ്ടാകുമല്ലോ . അപ്പോള്‍ ഈ രണ്ട് അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയാണ് നാമ സംഖ്യ.
ഉദാഹരണം 25 - ആം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ 2+5 = 7 ആകുന്നു.
വിധിസംഖ്യ.
ജനിച്ച വര്‍ഷം,മാസം,തീയതി എന്നിവയുടെ അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന തുകയാണ് വിധിസംഖ്യ.
ഉദാഹരണമായി ഒരാളുടെ ജനന തീയതി 05.05.1975 ആണെങ്കില്‍ അയാളുടെ വിധി സംഖ്യ എന്നത് 0+5+0+5+1+9+7+5 = 32 = 3+2 =5 ആകുന്നു. അയാളുടെ വിധി സംഖ്യ 5 ആകുന്നു.
നാമ സംഖ്യ
ഒരാള്‍ ഏതു പേരില്‍ എല്ലാവരാലും വിളിക്കപ്പെടുന്നുവോ അതാണ് അയാളുടെ നാമം. ചിലര്‍ വിളിപ്പേര്‍ വിളിക്കും. നിയമപരമായ കാര്യങ്ങളില്‍ ഔദ്യോഗിക നാമം തന്നെ വേണം, ചെല്ലപ്പേരോ വിളിപ്പേരോ അല്ല എന്ന് അര്‍ഥം. എല്ലാവരാലും വിളിക്കപ്പെടണമെങ്കില്‍ അത് അയാളുടെ ഇനിഷ്യല്‍, മറ്റെന്തിങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ അതും സഹിതമുള്ള പേര് ആകണം.
ഓരോ ഇംഗ്ലീഷ് അക്ഷരത്തിനും ഓരോ മൂല്യം കല്‍പ്പിച്ചിരിക്കു ന്നു.
ഇതിന്‍ പ്രകാരം ഓരോ അക്ഷരത്തിനും നല്‍കിയ മൂല്യം കൂട്ടിക്കിട്ടുന്ന സംഖ്യയാണ് ഒരാളുടെ നമ സംഖ്യ.
ഉദാഹരണമായി ഒരാളുടെ പേര് V. RAMAN NAIR എന്നാണെങ്കില്‍ അയാളുടെ നാമസംഖ്യ എന്താണെന്ന് നോക്കാം.
6+2+1+4+1+5+5+1+1+2 = 28
= 2+8= 10
1+0= 1
ഇപ്രകാരം അയാളുടെ നാമസംഖ്യ 1 ആണെന്ന് മനസ്സിലാക്കാം.
നിങ്ങളുടെ ജന്മസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ തമ്മില്‍ ഒരു സംഖ്യാശാസ്ത്രപരമായ സംബന്ധം ഉണ്ടാകുന്നത് ഭാഗ്യാനുഭ വങ്ങള്‍ വര്‍ധിക്കുന്നതിനു വളരെ അനുകൂലമാണ്.
ഓരോ സംഖ്യയും ഓരോ നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ഇപ്രകാരം ജന്മസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം തുടര്‍ലേഖനങ്ങളില്‍ പ്രസിദ്ധീ കരിക്കുന്നതാണ്.
CLICK HERE FOR NUMEROLOGY CONSULTING