''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത''
എന്ന സന്താന ഗോപാല മന്ത്രത്താല്‍ അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്.
ജാതകവശാല്‍ ആയുസ്സിന് മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക് 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം.
''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത''
എന്നതാണ് ആയുര്‍ഗോപാല മന്ത്രം.
''കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ
സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ
രമാ രമണാ വിശ്വേശാ,
വിദ്യാമാശു പ്രയശ്‌ച മേ'
വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിജയത്തിനും ഈ വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
ജ്‌ഞാനസമ്പാദനത്തിനും ഓര്‍മശക്തി വര്‍ധിക്കാനും
''ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ
സര്‍വ്വം ബോധയ ബോധയ''
എന്ന ''ഹയഗ്രീവ ഗോപാല മന്ത്രം'' 41 ഉരു ജപിക്കണം.